
1949 ൽ പ്രവർത്തനമാരംഭിച്ച പാങ്ങ് വിവിധോദ്ദേശ ഗ്രാമീണ ഐക്യനാണയ സംഘമാണ് ഇന്നത്തെ പാങ്ങ് സർവ്വീസ് സഹകരണ ബാങ്ക്. എ. കൃഷ്ണനുണ്ണി പിഷാരടി, പി.കെ.കുഞ്ഞിപ്പോക്കർ സാഹിബ്, പി.എൻ.കെ.പണിക്കർ, സി.പി.നാരായണമേനോൻ, എം.പി.കുട്ടികൃഷ്ണ മേനോൻ തുടങ്ങിയവരാണ് ഇതിന്റെ ആരംഭത്തിനുവേണ്ടി പ്രവർത്തിച്ചവർ.
എ.കൃഷ്ണനുണ്ണി പിഷാരടി സ്ഥാപക പ്രസിഡന്റും പി.എൻ.കെ. പണിക്കർ പ്രഥമ സെക്രട്ടറിയുമായിരുന്നു. 1961 ജൂൺ 26 നാണ് പാങ്ങ് സർവ്വീസ് സഹകരണ സംഘം എന്ന പേര് സ്വീകരിച്ചത്. 59 മെമ്പർമാരിൽ നിന്നും 340 രൂപ ഓഹരി മൂലധനമായി സ്വീകരിച്ചു കൊണ്ട് പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം ഇന്ന് ജില്ലയിലെ തന്നെ അറിയപ്പെടുന്ന ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് സഹകരണ ബാങ്കാണ്. ഒരു പഞ്ചായത്തിൽ ഒരു സഹകരണ ബാങ്ക് എന്ന അനുപാതമാണ് സർക്കാർ കണക്കെങ്കിലും ഈ ബാങ്കിന്റെ സ്ഥിതി മറിച്ചാണ്. കുറുവ പഞ്ചായത്തിലെ പാങ്ങ് പ്രദേശം മാത്രമാണ് ഈ ബാങ്കിന്റെ പ്രവർത്തനപരിധി. ഈ ചുരുങ്ങിയ പ്രവർത്തന പരിധിക്കുള്ളിൽ നിന്നു കൊണ്ട് തന്നെ ഒട്ടേറെ പുരോഗതികൾ നടപ്പിലാക്കുവാൻ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.
1966 ൽ പി.കെ.ബാപ്പുട്ടി സാഹിബും പി.കെ.കുഞ്ഞുസാഹിബും സംഭാവനനൽകിയ സ്ഥലത്താണ് ബാങ്കിന്റെ ചന്തപ്പറമ്പിലെ ഹെഡ്ഡ് ഓഫീസും പ്രധാന ശാഖയും പ്രവർത്തിക്കുന്നത്. ചേണ്ടണ്ടി ശാഖ ബാങ്ക് വിലക്ക് വാങ്ങിയ സ്ഥലത്തും പടപ്പറമ്പ് ശാഖ വാടക കെട്ടിടത്തിലും പ്രവർത്തിക്കുന്നു.
ബാങ്കിന്റെ ഉയർച്ചക്ക് വേണ്ടി യത്നിച്ച പി.കെ.ബാപ്പുട്ടി സാഹിബ് ബാങ്കിന്റെ പ്രസിഡന്റായിരിക്കെ 1970 ഒക്ടോബർ 8 ന് മരണപ്പെട്ടു. ഈ ബാങ്കിൽ 31 വർഷക്കാലവും സെക്രട്ടറിയായി സേവനം ചെയ്ത കരിഞ്ചാപ്പാടി സ്വദേശി പി.വി. അബ്ദുൽ അസീസ്, ജീവനക്കാരായ പി. അഹമ്മദ്കുട്ടി, ഇ.പി. ഗോപിനാഥൻ എന്നിവർ സേവനത്തിലിരിക്കെയാണ് വിട പറഞ്ഞത്. ഇവരെ ഈ അവസരത്തിൽ സ്മരിക്കുന്നു.
1990 മുതൽ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിച്ചു വരുന്ന ബാങ്ക് അതിന്റെ ഒാഹരി ഉടമകൾക് 25% ലാഭവിഹിതം നൽകിവരുന്നു. ലാഭത്തിൽ നിന്നും മാറ്റിവെക്കുന്ന പൊതു നന്മാ ഫണ്ട് നമ്മുടെ ഗ്രാമത്തിന്റെ വികസനത്തിനായി ഉപയോഗിച്ച് വരുന്നു.
പാങ്ങിലെ ഗവ. ഹയർ സെക്കന്ററി സ്കൂൾ, ഗവ.യു.പി. സ്കൂൾ, ഗവ. എൽ.പി. സ്കൂൾ തുടങ്ങിയവക്ക് കെട്ടിട സൗകര്യം, ഫർണിച്ചറുകൾ, കുടിവെള്ള ടാങ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് ബാങ്ക് ആവശ്യമായ തുക നൽകി. പാങ്ങ് ചേണ്ടണ്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങ് ജ്ഞാനോദയം വായനശാല, വിവിധ കുടിവെള്ള പദ്ധതികൾ എന്നിവയ്ക്കും ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ബാങ്ക് നൽകിയിട്ടുണ്ട്. ജില്ലാ ജനറൽ ആശുപത്രി നവീകരണം, ഭൂകമ്പത്തിനിരയായവർക്ക് സഹായം, പ്രളയക്കെടുതിയിലെ ദുരിതാശ്വാസ ഫണ്ടണ്ടിലേക്കും, കോവിഡ് പ്രതിരോധ പ്രവർത്തനത്തിനും ബേങ്ക്കാര്യമായ സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്.
വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്ന എ ക്ലാസ് അംഗങ്ങൾക്ക് ചികിത്സക്കുള്ള ധനസഹായവും അക്കാദമിക രംഗങ്ങളിൽ മികവു പുലർത്തുന്ന പാങ്ങിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പ്രോത്സാഹനവും ബാങ്ക് നൽകിവരുന്നു.
തിരഞ്ഞെടുക്കപ്പെട്ട 13 അംഗ ഭരണസമിതിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് പി.കെ. മുഹമ്മദ് ബഷീർ ആണ്. ഇപ്പോഴത്തെ സെക്രട്ടറി കെ.ടി.റഫീഖ് ഉൾപ്പെടെ 20 ജീവനക്കാരും നാല് നിത്യ പിരിവ്ഏജന്റുമാരും ഇവിടെ ജോലി ചെയ്യുന്നു.
ആധുനിക ബാങ്കിംഗ്സേവനങ്ങൾ ബാങ്കിന്റെ ഇടപാടുകാർക്കും നൽകുകയെന്ന ലക്ഷ്യത്തോടെ കോർബാങ്കിംഗ് സംവിധാനം, ഫണ്ട് ട്രാൻസ്ഫറിംഗ്, മൊബൈൽ എസ്.എം.എസ്.സംവിധാനം, മൊബൈൽ ആപ്പ് തുടങ്ങിയവ ബാങ്ക്നടത്തിവരുന്നു. സ്ഥാപനത്തിന്റെ പുരോഗതിക്കായ് എല്ലാവരുടേയും സഹായസഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു.
| Board of Directors | ||
|---|---|---|
| Sl No | Name | Designation |
| 1 |
P K Muhammad Basheer [Baputty] |
President |
| 2 |
K M Musthafa |
Vice President |
| 3 |
E K Ashraf |
Director |
| 4 |
N P Hamsa |
Director |
| 5 |
P K Najmudheen |
Director |
| 6 |
P K Noushad |
Director |
| 7 |
Unnikrishnan Puthiyamadam |
Director |
| 8 |
V P Abdul kareem |
Director |
| 9 |
M Muhammad Faisal |
Director |
| 10 |
K Unnikrishnan |
Director |
| 11 |
Sneha Sudhev K |
Director |
| 12 |
Ummu Habeeba M P |
Director |
| 13 |
Shahina E |
Director |
| Staff Details | ||
|---|---|---|
| Sl No | Name | Designation |
| 1 |
Rafeeque K.T |
Secretary |
| 2 |
Mumthas P.v |
Assistant Secretary |
| 3 |
Divya.g |
Chief Accountant |
| 4 |
Abdul Salam P |
Internal Auditor |
| 5 |
Abbasal K |
Branch Manager |
| 6 |
Musthafa K P |
Accountant |
| 7 |
Ahammed Alias Bapputty P K |
Accountant |
| 8 |
Abdul Nizar K T |
Senior Clerk |
| 9 |
Sindhu P |
Senior Clerk |
| 10 |
Ashikh P |
Senior Clerk |
| 11 |
Asharaf K |
Junior Clerk |
| 12 |
Anoop T |
Junior Clerk |
| 13 |
Sharafudheen P |
Attender |
| 14 |
Sreevidya C |
Attender |
| 15 |
Haneefa M |
Watchman |
| 16 |
Sanoop T |
Driver |
| 17 |
Muhammed Suhail M |
Peon |
| 18 |
Junais Ali V |
Peon |
| 19 |
Mubashir K |
Peon |
| 20 |
Anjali P |
Peon |
| 21 |
Ismail MC |
Collection Agent |
| 22 |
Azeez |
Collection Agent |
| 23 |
Abdul Basheer P |
Collection Agent |
| 24 |
Muhammed Shafeeque C |
Collection Agent |